Entertainment

ആദ്യം ചുംബനം, പിന്നെ കടി,നടി ഷംന കാസിമിൻ്റെ അപ്രതീക്ഷിത നീക്കത്തിൽ ഞെട്ടി മത്സരാര്‍ത്ഥി

ഹൈദരബാദ്: ഡാന്‍സ് റിയാലിറ്റി ഷോയ്ക്കിടെ മത്സരാര്‍ത്ഥികളുടെ കവിളില്‍ കടിച്ച്‌ നടി ഷംന കാസിം. മികച്ച പ്രകടനം കാഴ്ചവെച്ച മത്സരാര്‍ത്ഥികളെ പ്രശംസിക്കുന്നതിനിടെയാണ് താരം വേദിയില്‍വച്ച്‌ കവിളില്‍ കടിക്കുകയും ചുംബിക്കുകയും ചെയ്തത്.

ഇതിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ഷംനയ്ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.

ഇടിവി തെലുങ്കില്‍ സംപ്രേഷണം ചെയ്യുന്ന ‘ധീ ചാമ്ബ്യന്‍സ്’ ഷോയിലെ വിധികര്‍ത്താവാണ് ഷംന. ഷോയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച കുട്ടികളെ അടുത്തേക്ക് വിളിച്ചാണ് മുഖത്ത് കടിച്ചത്. പൊതുവേദിയിലെ താരത്തിന്റെ പെരുമാറ്റം കടന്നുപോയെന്നും കവിളില്‍ കടിക്കുന്നത് മര്യാദയല്ലെന്നും പറഞ്ഞുകൊണ്ടുള്ള വലിയ വിമര്‍ശനമാണ് താരത്തിന് എതിരെ ഉയരുന്നത്.

ഷോയുടെ റേറ്റിങ് കൂട്ടാന്‍ വേണ്ടി ചാനല്‍ തൊടുത്തുവിട്ട കച്ചവട തന്ത്രമാണെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. അതിനൊപ്പം താരത്തെ പിന്തുണച്ചും ആളുകള്‍ എത്തുന്നുണ്ട്. ഉഭയസമ്മതപ്രകാരം സ്‌നേഹപ്രകടനം നടത്തുന്നതിനെ കുറ്റപ്പെടുത്തുന്നത് കടപസദാചാരമാണെന്ന് ഷംനയെ അനുകൂലിക്കുന്നവര്‍ പറയുന്നത്.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top