Breaking News

നടി ഷംനാ കേസ്: രണ്ടുപേര്‍കൂടി അറസ്റ്റില്‍

കൊച്ചി: നടി ഷംനാ കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച സംഘത്തിലെ രണ്ടുപേര്‍കൂടി പൊലീസ് പിടിയില്‍. കോയമ്പത്തൂര്‍ സ്വദേശികളായ ജാഫര്‍ സാദിഖ് (27), നജീബ് രാജ (27) എന്നിവരാണ് അറസ്റ്റിലായത്.
സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് യുവതികളെ പാലക്കാട്ട് മുറിയില്‍ പൂട്ടിയിട്ട് പണവും സ്വര്‍ണവും കവര്‍ന്ന കേസിലാണ് അറസ്റ്റ്. ഇവര്‍ ഷംനയെ ഭീഷണിപ്പെടുത്തിയ സംഘത്തെ സഹായിച്ചതായി പൊലീസ് പറഞ്ഞു. നജീബ്, രാജ കണ്ണന്‍ എന്ന പേരിലും ജാഫര്‍, സാദിഖ് ഋഷി എന്ന പേരിലുമാണ് യുവതികളെ പരിചയപ്പെട്ടത്. ഇതോടെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്നവരുടെ എണ്ണം 12 ആയി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top