കോട്ടയം: കെഎസ്ആര്‍ടിസി ബസ് ദേഹത്ത് കയറി യുവതിക്ക് ദാരുണാന്ത്യം. ചങ്ങനാശേരിയില്‍ വച്ചാണ് അപകടം. മാമ്മൂട് സ്വദേശി സുബി(25) ആണ് മരിച്ചത്.
പ്രതിശ്രുതവരനൊപ്പം സ്കൂട്ടറില്‍ യാത്ര ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്. ബൈക്കിൻ്റെ ഹാൻഡിലിൽ കെഎസ്ആർടിസി ബസ് തട്ടിയതാണ് എന്നാണ് റിപ്പോർട്ട്. റോഡിലേക്ക് വീണ സുബി ബസിനടിയില്‍പ്പെടുകയായിരുന്നു. യുവതി സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു.