Breaking News

പള്ളിത്തർക്കത്തിൽ സംസ്ഥാന സർക്കാരിന് മുന്നറിയിപ്പുമായി ഹൈക്കോടതി

കൊച്ചി:ഓർത്തഡോക്സ്, യാക്കോബായ പള്ളിത്തർക്കത്തിൽ സംസ്ഥാന സർക്കാരിന് മുന്നറിയിപ്പുമായി ഹൈക്കോടതി. കോടതി ഉത്തരവുകൾ അടിയന്തരമായി നടപ്പാക്കണമെന്നും ക്രമസമാധാന പ്രശ്‌നമെന്ന ഒഴിവുകഴിവുകൾ പാടില്ലെന്നും ഹൈക്കോടതിയുടെ മുന്നറിയിപ്പ്.ഓർത്തഡോക്സ്, യാക്കോബായ സഭ ഭിന്നത രൂക്ഷമാണ്. ഈ മാസം 29 നകം പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടുള്ള കേസുകളിൽ നിലപാടറിയിക്കാൻ ഹൈക്കോടതി സർക്കാരിന് നിർദേശം നൽകി. പള്ളിയിൽ പ്രവേശിക്കാൻ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ആറ് ഓർത്തഡോക്സ് പള്ളികമ്മിറ്റികൾ നൽകിയ ഹർജിയിലാണ് കോടതി പരാമർശം.

എല്ലാ സംവിധാനങ്ങളും ഉള്ള സർക്കാരിന്റെ ഈ നിസ്സഹായാവസ്ഥ ഭയപ്പെടുത്തുന്നതാണ്. ഇരു സഭകളും തമ്മിലുള്ള ഭിന്നത അപകടകരമായ സാഹചര്യത്തിൽ ആണെന്നും ഇക്കാര്യത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഹർജി പരി​ഗണിച്ചത്. അതേസമയം പള്ളിതർക്ക പ്രശ്നത്തിൽ സുപ്രിംകോടതി വിധി ഓർത്തഡോക്സ് സഭയ്ക്ക് അനുകൂലമായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top