തൃശൂര്‍: കാട്ടുപന്നി ബൈക്കില്‍ തട്ടി നിയന്ത്രണംവിട്ട് മറിഞ്ഞ് യുവാവ് മരിച്ചു.തൃശൂര്‍ ഇഞ്ചക്കുണ്ട് വച്ചാണ് ആണ് അപകടം ഉണ്ടായത്. ഇഞ്ചക്കുണ്ട് സ്വദേശി സ്റ്റെബിനാണ് മരിച്ചത്. ഇരുപത്തിരണ്ട് വയസായിരുന്നു. ഒപ്പം യാത്ര ചെയ്തിരുന്ന സുഹൃത്ത് ജോയലിന് ഗുരുതരമായി പരുക്കേറ്റു. സംഭവം നടന്ന ഉടനെ ഇരുവരേയും തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സ്റ്റെബിന് രാത്രിതന്നെ മരിച്ചു. കാട്ടുപന്നി വ്യാപകമാണ് ഈ മേഖലയില്‍. മലയോര ഗ്രാമം കൂടിയാണിത്. കഴിഞ്ഞ മാസം തൃശൂര്‍ അയ്യന്തോളില്‍ മയില്‍ നെഞ്ചില്‍ തട്ടി നിയന്ത്രണംവിട്ട് ബൈക്ക് യാത്രക്കാരന് മരിച്ചിരുന്നു.
കാട്ടുപന്നി ബൈക്കില്‍ തട്ടി നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു
By
September 20, 2021 11:26 am