Breaking News

24 മണിക്കൂറിനിടെ രാജ്യത്ത് 30,773 പേർക്ക് കൂടി കൊവിഡ്

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ കുറവ്്. ഇന്നലെ  30,773 പേരാണ് രോഗബാധിതര്‍. 390 പേര്‍ മരിച്ചു. മുന്‍ ദിവസത്തെക്കാള്‍ രോഗബാധിതരുടെ എണ്ണം 13.7 ശതമാനം കുറവാണ്. ഇതില്‍ 19,325  കേരളത്തിലാണ്. 

38,945 പേര്‍ ഇരുപത്തിനാല് മണിക്കൂറിനിടെ രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ രാജ്യത്ത് ചികിത്സയിലുള്ളത് 3,40,639 പേരാണ്.ഇതോടെ കോവിഡ് ബാധിച്ചവരുടെ എണ്ണം  3,34,48,163 ആയി. രോഗമുക്തരായവരുടെ എണ്ണം 3,26,71,167 ആണ്. രാജ്യത്ത് ഇതുവരെ മരിച്ചത് 4,44,838 ആണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top