Breaking News

ഭാര്യയെ നിലവിളക്ക് കൊണ്ട് തലയ്ക്കടിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ

തൃശൂര്‍: ഭാര്യയെ നിലവിളക്ക് കൊണ്ട് തലയ്ക്കടിച്ച്‌ പരുക്കേല്‍പ്പിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍.തൃശൂര്‍ തളിക്കുളം സ്വദേശി സുധീറാണ് അറസ്റ്റിലായത്. ഭാര്യ സുജിതയെയാണ് (33) ഇയാള്‍ ആക്രമിച്ചത്.

വെള്ളിയാഴ്ച ഉച്ചയോടെ സുജിതയുടെ തൊയക്കാവിലെ ബന്ധുവീട്ടിൽ വെച്ചാണ് സംഭവം. ആറുമാസത്തോളമായി സുധീറും സുജിതയും വഴക്കിട്ട് വേർപിരിഞ്ഞാണ് കഴിയുന്നത്. സംഭവദിവസം ബന്ധുവിന്റെ വീട്ടിലെത്തിയ സുധീർ, മക്കളുമൊന്നിച്ച് കൂടെ വരാൻ വിസമ്മതിച്ചതിലുള്ള വൈരാഗ്യത്തിലാണ് നിലവിളക്ക് ഉപയോഗിച്ച് സുജിതയുടെ തലയ്ക്കടിച്ചത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.സുജിതയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top