മലപ്പുറം: വ്യാജ കൊവിഡ് സര്‍ട്ടിഫിക്കറ്റ് നല്കുന്ന മഞ്ചേരിയിലെ ലാബ് പൂട്ടി. സ്രവം എടുക്കാതെ തന്നെ ആര് ടി പി സി ആര് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്കുന്ന ലാബാണ് പൂട്ടിയത്.ഡിഎംഒയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി.
മഞ്ചേരി മെഡിക്കല്‍ കോളജിന് സമീപമുള്ള സഫ ലാബിനെതിരെയാണ് നടപടി. ആരോഗ്യവകുപ്പ് നിബന്ധന പ്രകാരമുളള സൗകര്യങ്ങള്‍ ഒന്നുമില്ലാതെയാണ് ഈ ലാബ് പ്രവര്‍ത്തിച്ചിരുന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കൊവിഡ് വ്യാജ പരിശോധന ഫലം നല്കുന്നുണ്ടോ എന്ന് കണ്ടെത്താന്‍ ജില്ലയിലെ ലാബുകളില്‍ വ്യാപക പരിശോധന നടത്തുമെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.