Breaking News

ബിജെപിയെ ഞെട്ടിച്ച് ബാബുല്‍ സുപ്രിയോ തൃണമൂല്‍ കോണ്‍ഗ്രസില്‍

കൊല്‍ക്കത്ത: മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി എം.പിയുമായ ബാബുല്‍ സുപ്രിയോ പാര്‍ട്ടി വിട്ട്​ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു.നേരത്തെ രാഷ്​ട്രീയം വിടുമെന്ന്​ ബാബുല്‍ സുപ്രിയോ അറിയിച്ചിരുന്നുവെങ്കിലും മ​റ്റേതെങ്കിലും രാഷ്​ട്രീയപാര്‍ട്ടിയില്‍ ചേരുന്നതിനെ കുറിച്ച്‌​ സൂചനകള്‍ നല്‍കിയിരുന്നില്ല.

തൃണമൂല്‍ കോണ്‍ഗ്രസ്​ ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക്​ ബാനര്‍ജി, രാജ്യസഭ എം.പി ഡെറിക്​ ഒബ്രിയാന്‍ എന്നിവര്‍ ചേര്‍ന്ന്​ ബാബുല്‍ സുപ്രിയോയെ സ്വീകരിച്ചു. ബാബുല്‍ സുപ്രിയോ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നുവെന്ന്​ പാര്‍ട്ടി ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയും അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top