Breaking News

9 മാസം പ്രായമുള്ള കുഞ്ഞ് ഉള്‍പ്പെടെ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചനിലയിൽ

ബെംഗളൂരു: ഒൻപത് മാസം പ്രായമുള്ള കുഞ്ഞ് ഉള്‍പ്പെടെ ഒരു കുടുംബത്തിലെ അഞ്ചുപേരെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി.ബെംഗളൂരു ബ്യാദരഹള്ളി പൊലിസ് സ്‌റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന ഭാരതി(51) മക്കളായ സിഞ്ചന(34) സിന്ദൂര(34) മധുസാഗര്‍(25) എന്നിവരും ഒമ്ബത് മാസം പ്രായമുള്ള ആണ്‍കുഞ്ഞുമാണ് മരിച്ചത്. വീടിനുള്ളില്‍ അവശനിലയില്‍ കാണപ്പെട്ട രണ്ടുവയസുകാരിയെ പൊലിസ് രക്ഷപ്പെടുത്തി.

വെള്ളിയാഴ്ച്ച രാത്രിയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ ജീര്‍ണിച്ച അവസ്ഥയിലായിരുന്നുവെന്ന് പൊലിസ് പറയുന്നു.

മരിച്ചവരില്‍ മുതിര്‍ന്നവരായ നാലുപേരെയും വ്യത്യസ്ത മുറികളില്‍ തൂങ്ങിയനിലയിലാണ് കണ്ടെത്തിയത്. 9 മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം മുറിയിലെ കിടക്കയിലായിരുന്നു.

സംഭവത്തില്‍ അസ്വാഭാവികമരണത്തിന് കേസെടുത്തിട്ടുണ്ടെന്നും വിശദമായ അന്വേഷണം നടത്തുമെന്നും പൊലിസ് അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top