എരുമേലി: ക്ഷേത്രത്തില്‍ കയറും മുൻപ് ചെരുപ്പ് പുറത്ത് അഴിച്ചു വെച്ച പോലീസ് ഐ.ജി ദര്‍ശനം കഴിഞ്ഞ് തിരിച്ചിറങ്ങിയപ്പോള്‍ ഒരു ചെരുപ്പില്ല.ശബരിമല ദര്‍ശനത്തിന് പോകുന്ന വഴിക്ക്, എരുമേലി വലിയമ്പലത്തിൽ ദര്‍ശനത്തിനു എത്തിയ ഐ ജി പി. വിജയന് ഐ.പി.എസിന്റെ ചെരുപ്പാണ് നഷ്ടപെട്ടത്. എരുമേലിയിലെ ഹൈടെക് കണ്ട്രോള് സെല്ലിന്റെ സഹായത്തോടെ മിനിട്ടുകള്‍ക്കകം ചെരിപ്പ് മോഷ്ടിച്ച പ്രതിയെ കണ്ടെത്തിയ പോലീസ് ചെരുപ്പ് വീണ്ടെടുത്തു. എന്നാൽ പ്രതിയെ വെറുതെ വിടാനും ഐജി നിർദേശിച്ചു.
ചെറിയ സംഭവം ആയിരുന്നെകിലും, മിനിറ്റുകള്‍ക്കുള്ളില്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ച എരുമേലി പോലീസ് സ്റ്റേഷനിലെ ഹൈടെക് വിഭാഗത്തേയും സ്റ്റേഷന് ഹൗസ് ഓഫിസറെയും അനുമോദിച്ചിട്ടാണ് ഐ.ജി മടങ്ങിയത്.
ടൗണിലെ ഒരു തെരുവ്നായയായിരുന്നു മോഷ്ടാവ്!