Breaking News

പിടിച്ചെടുത്ത ഹാന്‍സ് മറിച്ച്‌ വിറ്റു,രണ്ട് പോലീസുകാർക്ക് സസ്പെൻഷൻ

മലപ്പുറം: കോട്ടക്കലില്‍ പിടിച്ചെടുത്ത ഹാന്‍സ് മറിച്ച്‌ വിറ്റ് പോലീസ്.സംഭവവുമായി ബന്ധപ്പെട്ട് കോട്ടക്കല്‍ സ്റ്റേഷനിലെ രണ്ട് പോലീസുകാരെ സസ്പെന്‍ഡ് ചെയ്യുകയും കേസില്‍ അറസ്റ്റ് ചെയ്യുകയും ചെയ്തു. രചീന്ദ്രന്‍ , സജി അലക്സാണ്ടര്‍ എന്നിവര്‍ക്കെതിരെയാണ് നടപടി എടുത്തത്.

കഴിഞ്ഞ ജൂണ്‍ 21ന് ആണ് 32 ചാക്ക് ഹാന്‍സ് ഉള്‍പ്പെടെ ഉള്ള നിരോധിത പുകയില ഉത്പന്നങ്ങള്‍ കോട്ടക്കല്‍ പോലീസ് പിടികൂടിയത്. 1600 പാക്കറ്റുകളില്‍ ആയി ഹാന്‍സ് അടക്കം ഉള്ള പുകയില ഉത്പന്നങ്ങള്‍ ആണ് പിടിച്ചെടുത്തത്. വിപണിയില്‍ 40 ലക്ഷത്തോളം രൂപ വില മതിക്കുന്നത് ആണ് ഇവ. കോടതിയില്‍ ഹാജരാക്കിയ ശേഷം ഇത് സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്നു. നശിപ്പിക്കാന്‍ നിര്‍ദേശിച്ച ഇവ പോലീസ് മറിച്ച്‌ വില്‍ക്കുക ആയിരുന്നു. ഇടനിലക്കാരന്‍ വഴി നടത്തിയ ഈ ഇടപാടില്‍ 1,20000 രൂപക്ക് ആണ് മറിച്ച്‌ വിറ്റത്.

ഇവക്ക് പകരം 32 ചാക്കില്‍ 23 എണ്ണത്തില്‍ കാലാവധി കഴിഞ്ഞ പുകയില ഉത്പന്നങ്ങള്‍ നിറച്ച്‌ വെച്ചു. ബാക്കി ഉള്ളവയില്‍ പ്ലാസ്റ്റിക് കവറുകള്‍ കുത്തി നിറച്ചു. പുകയില കടത്ത് കേസില്‍ പ്രതികള്‍ ആയവര്‍ ആണ് ഈ ഇടപാടിനെ പറ്റി എസ് പി ക്ക് വിവരം നല്‍കുന്നത്. തുടര്‍ന്ന് ഡി സി ആര്‍ ബി ഡിവൈഎസ്പി മോഹന്‍ചന്ദ്രന്‍ നടത്തിയ അന്വേഷണത്തിന് ഒടുവില്‍ ആണ് പോലീസുകാരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇവരെ അന്വേഷണ വിധേയമായി സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. ഐപിസി 379 വകുപ്പ് പ്രകാരം ആണ് പ്രതികള്‍ക്ക് എതിരെ കേസ് എടുത്തിട്ടുള്ളത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top