Breaking News

കൽപ്പറ്റയിലെ ശ്രേയാംസ് കുമാറിൻ്റെ തോൽവി: സിപിഎമ്മിൽ നടപടി

വയനാട്:നിയമസഭാ തെരഞ്ഞെടുപ്പിൽ കൽപ്പറ്റയിലെ എൽജെഡി സ്ഥാനാർഥി ശ്രേയാംസ് കുമാറിൻ്റെ തോൽ‌വിയിൽ നടപടിയുമായി സിപിഐഎം. ശിക്ഷാനടപടിയുടെ ഭാ​ഗമായി വയനാട്ടിലെ ഏരിയ കമ്മറ്റി അംഗം സാജിതയെ തരം താഴ്ത്തി. ഏരിയ സെക്രട്ടറിയും എം.മധുവിനേയും ഏരിയാ കമ്മറ്റിയേയും മോശം പ്രചാരണ പ്രവർത്തനങ്ങളുടെ പേരിൽ പാർട്ടി ശാസിച്ചു. കൂടാതെ കൽപറ്റ ലോക്കൽ സെക്രട്ടറിയായിരുന്ന അബുവിനെ ആ സ്ഥാനത്ത് നിന്ന് നീക്കുകയും ചെയ്തു.

കഴിഞ്ഞ തവണ സി.കെ.ശശീന്ദ്രൻ വിജയിച്ച സീറ്റ് ഇക്കുറി എൽഡിഎഫിലേക്ക് ഘടകക്ഷിയായി എത്തിയ എൽജെഡിക്ക് സിപിഎം വിട്ടു നൽകിയിരുന്നു. എന്നാൽ കൽപറ്റ സീറ്റിൽ കോൺ​ഗ്രസിൻ്റെ ടി.സിദ്ദീഖിനോട് ശ്രേയാംസ് കുമാ‍ർ പരാജയപ്പെട്ടിരുന്നു.

ശ്രേയാംസ് കുമാറിനായി താഴെത്തട്ടിൽ സജീവമായി തെരഞ്ഞെടുപ്പ് പ്രചാരണം നടന്നില്ലെന്ന വിമ‍ർശനം നേരത്തെ ഉയർന്ന് വന്നിരുന്നു. ഇതിന് പിന്നാലെയാണ് കർശന നടപടിയിലേക്ക് സിപിഐഎം ജില്ലാ നേതൃത്വം കടന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top