ബ്രിട്ടീഷ് താരം എമ്മ റഡുകാനു യു.എസ് ഓപ്പൺ വനിത സിംഗിൾസ് ചാംപ്യൻ. 22 വർഷത്തിന് ശേഷം അരങ്ങേറിയ കൗമാര ഫൈനലിൽ 19 കാരി കാനഡയുടെ ലെയ്ല ഫെർണാണ്ടസിനെ തോൽപ്പിച്ചാണ് എമ്മയുടെ ചരിത്രനേട്ടം. ഓപ്പൺ എറയിൽ ക്വാളിഫയർ കളിച്ചെത്തിയ താരം ആദ്യമായാണ് ഗ്രാൻഡ് സ്ലാം കിരീടം നേടുന്നത്. 44 വർഷത്തിന് ശേഷം വനിത സിംഗിൾസിൽ കിരീടം നേടുന്ന ആദ്യ ബ്രിട്ടീഷ് താരമെന്ന നേട്ടവും 18 കാരി എമ്മ സ്വന്തമാക്കി. നേരിട്ടുള്ള സെറ്റുകൾക്കാണ് എമ്മയുടെ ജയം. മൂന്നാം ചാമ്പ്യൻഷിപ് പോയിൻ്റിലാണ് എമ്മ സ്വപ്ന നേട്ടത്തിൽ എത്തിയത്. സ്കോർ 6-4, 6-3. ടൂർണമെൻ്റിൽ ഒരു സെറ്റ് പോലും എമ്മ നഷ്ടപ്പെടുത്തിയിട്ടില്ല. മരിയ ഷറപ്പോവയ്ക്ക് ശേഷം ഗ്രാൻസ്ലാം കിരീടം നേടുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡും സ്വന്തമാക്കി. ഓപ്പൺ കാലഘട്ടത്തിൽ സീഡ് ചെയ്യപ്പെടാത്ത താരങ്ങൾ ഏറ്റുമുട്ടിയ ആദ്യ ഗ്രാൻഡ്സ്ലാം ഫൈനലിൽ ആയിരുന്നു ഇത്.
ചരിത്ര നേട്ടം; യുഎസ് ഓപ്പണിൽ എമ്മ റഡുകാനയ്ക്ക് സിംഗിൾസ് കിരീടം
By
September 12, 2021 7:28 am