നടി ദേവി അജിത്തിന്റെ മകൾ നന്ദന വിവാഹിതയായി. തിരുവനന്തപുരം സ്വദേശി സിദ്ധാർഥ് ആണ് വരൻ. കുട്ടിക്കാലം മുതൽ സുഹൃത്തുക്കളായിരുന്നു ഇരുവരും.
ചെന്നൈയിൽ ബ്രാൻഡ് അനലിസ്റ്റായി ജോലി ചെയ്യുകയാണ് നന്ദന ഇപ്പോൾ. കഴിഞ്ഞ വർഷം ഡിസംബറിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. ലണ്ടനിൽ ഫിലിം മേക്കിങ് ആണ് സിദ്ധാർഥ് പഠിച്ചതെങ്കിലും അച്ഛന്റെ മരണ ശേഷം കുടുംബ ബിസിനസ്സ് ഏറ്റെടുത്തു.