Latest News

തൃശ്ശൂരിൽ അതിശക്തമായ കാറ്റും മഴയും, മരങ്ങൾ കടപുഴകി, നാശനഷ്ടം

തൃശൂ‍ര്‍: അതിശക്തമായ കാറ്റിലും മഴയിലും തൃശൂരില്‍ വ്യാപക നാശനഷ്ടങ്ങള്‍. മരങ്ങള്‍ കടപുഴകി വീഴുകയും വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു.പുലര്‍ച്ചെ അഞ്ചു മണിക്ക് ശേഷമാണ് ശക്തമായ കാറ്റും മഴയും ഉണ്ടായത്. പുത്തൂരില്‍ പുതിയ സുവോളജിക്കല്‍ പാര്‍ക്കും കാഴ്ചബംഗ്ലാവും സ്ഥിതി ചെയ്യുന്ന പ്രദേശത്താണ് ശക്തമായ കാറ്റ‍് വീശിയടിച്ചത്.

വീടുകള്‍ക്ക് പുറത്ത് വെച്ചിരുന്ന പാത്രങ്ങള്‍ കാറ്റില്‍ പറന്നുപോയി. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഒമ്ബതു മണിയോടെയാണ് മഴക്ക് ശമനം ഉണ്ടായത്.

അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തില്‍ മലപ്പുറം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top