Business

സംസ്ഥാനത്ത് സ്വര്‍ണ വില വര്‍ധിച്ചു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വര്‍ധിച്ചു. ശനിയാഴ്ച ഗ്രാമിന് 30 രൂപ വര്‍ധിച്ച്‌ 4,450 രൂപയിലും പവന് പവന് 240 രൂപ വര്‍ധിച്ച്‌ 35,600 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.വെള്ളിയാഴ്ച ഗ്രാമിന് 4420 രൂപയിലും പവന് 35,360 രൂപയിലുമായിരുന്നു വ്യാപാരം. സെപ്റ്റംബര്‍ 2 നും 3 നും രേഖപ്പെടുത്തിയ 35,360 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില.

ഓഗസ്റ്റില്‍ ചാഞ്ചാട്ടം തുടര്‍ന്ന സ്വര്‍ണ വിപണിയില്‍ പുതിയ മാസത്തിന്റെ തുടക്കത്തില്‍ വില ഇടിഞ്ഞു നില്‍ക്കുന്ന പ്രവണത നേരിട്ടിരുന്നു.അതുകൊണ്ട് തന്നെ വില കൂടിയതിന്റെ പ്രതീക്ഷയിലാണ് വ്യാപാരികള്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top