Business

സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല.ഗ്രാമിന് 4420 രൂപയും പവന് 35,360 രൂപയുമാണ് ഇന്ന് സ്വര്‍ണത്തിന്. വ്യാഴാഴ്ച പവന് 80 രൂപ കുറഞ്ഞിരുന്നു. ബുധനാഴ്ച വിലയില്‍ മാറ്റമില്ലായിരുന്നു. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ സ്വര്‍ണ വില കുറഞ്ഞിരുന്നു. ചൊവ്വാഴ്ച പവന് 120 രൂപ കുറഞ്ഞ് 35440 രൂപയായിരുന്നു വില. ഗ്രാമിന് പതിനഞ്ച് രൂപ കുറഞ്ഞ് 4430 രൂപയായി. ഓഗസ്റ്റ് മുപ്പതിന് 35,560 രൂപയായിരുന്നു ഒരു പവന് വില.

അതേ സമയം വ്യാപാര ആഴ്ചയുടെ അവസാന ദിനത്തിലും റെക്കോഡ് പുതുക്കി സൂചികകൾ. ഇതാദ്യമായി സെൻസെക്സ് 58,000വും നിഫ്റ്റി 13,000വും കടന്നു. സെൻസെക്സ് 217 പോയന്റ് നേട്ടത്തിൽ 58,070ലും നിഫ്റ്റി 61 പോയന്റ് ഉയർന്ന് 17,300ലുമാണ് വ്യാപാരം ആരംഭിച്ചത്. കൊട്ടക് മഹ്രീന്ദ്ര ബാങ്ക്, ടൈറ്റാൻ, റിലയൻസ്, എൽആൻഡ്ടി, ഇൻഡസിൻഡ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ടാറ്റ സ്റ്റീൽ, ആക്സിസ് ബാങ്ക്, എസ്ബിഐ, ഡോ.റെഡ്ഡീസ് ലാബ്, ബജാജ് ഓട്ടോ, ബജാജ് ഫിനാൻസ് തുടങ്ങിയ ഓഹകിളാണ് നേട്ടത്തിൽ. ഭാരതി എയർടെൽ, ടെക് മഹീന്ദ്ര, ഹിന്ദുസ്ഥാൻ യുണിലിവർ, ടിസിഎസ്, നെസ് ലെ, എച്ച്സിഎൽ ടെക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. നിഫ്റ്റി ബാങ്ക്, ഓട്ടോ, ഹെൽത്ത് കെയർ, ഓയിൽ ആൻഡ് ഗ്യാസ് തുടങ്ങിയ സൂചികളാണ് നേട്ടത്തിൽ. ഐടി സൂചികയാണ് നഷ്ടംനേരിട്ടത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും അരശതമാനത്തോളം ഉയർന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top