Breaking News

ഒരുമിച്ചുള്ള 42 വർഷങ്ങൾ,പിണറായി വിജയനും  കമല വിജയനും ഇന്ന് വിവാഹ വാർഷികം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെയും  കമല വിജയന്റെയും 42-ാം വിവാഹ വാര്‍ഷിക ദിനമാണ് ഇന്ന്.വിവാഹ വാര്‍ഷിക ദിനത്തില്‍ പത്‌നിക്കൊപ്പമുള്ള ചിത്രം മുഖ്യമന്ത്രി ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. ചിത്രത്തിന് താഴെ നിരവധി പേരാണ് ആശംസകളുമായി എത്തിയിരിക്കുന്നത്. വിവാഹ വാര്‍ഷിക ദിനത്തില്‍ വൈറലായി വീണ്ടും ക്ഷണക്കത്ത്.

1979 സെപ്തംബര്‍ രണ്ടിനാണ് വടകര ഒഞ്ചിയം തൈക്കണ്ടി സ്വദേശിനിയായ കമലയെ പിണറായി വിവാഹം കഴിച്ചത്. തലശ്ശേരിയിലെ സെന്റ് ജോസഫ്‌സ് സൂകൂളിലെ അധ്യാപികയായിരുന്നു കമല. കൂത്തുപറമ്പ് എംഎല്‍എം സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ആയിരുന്നു പിണറായി വിജയന്‍.

തലശ്ശേരി ടൗണ്‍ ഹാളില്‍ വെച്ചു നടന്ന വിവാഹത്തിന് ജില്ലാ സെക്രട്ടറിയായിരുന്ന ചടയന്‍ ഗോവിന്ദന്റെ പേരിലായിരുന്നു ക്ഷണക്കത്ത്.

കത്തിലെ വരികള്‍ ഇങ്ങനെ;

സ: പിണറായി വിജയനും തൈക്കണ്ടിയില്‍ ആണ്ടി മാസ്റ്ററുടെ (ഒഞ്ചിയം) മകള്‍ കുമാര്‍ ടി. കമലയും തമ്മിലുള്ള വിവാഹം 1979 സെപ്തംബര്‍ 2-ാം തിയതി ഞായറാഴ്ച്ച രാവിലെ 11 മണിക്ക് തലശേരി ടൗണ്‍ ഹാളില്‍വെച്ച്‌ നടക്കുന്നതാണ്. തദവസരത്തില്‍ താങ്കളുടെ സാന്നിദ്ധ്യമുണ്ടാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

ചടയന്‍ ഗോവിന്ദന്‍,

സിക്രട്ടറി, കമ്യൂണിസ്റ്റ് (മാക്‌സിസ്റ്റ്) പാര്‍ട്ടി,

കണ്ണൂര്‍ ജില്ലാ കമ്മറ്റി

———-

സമ്മാനങ്ങള്‍ സദയം ഒഴിവാക്കുക

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top