കോഴിക്കോട്: വിപണിയില്‍ ഏകദേശം പത്ത് ലക്ഷം രൂപയോളം വിലവരുന്ന കഞ്ചാവുമായി സ്ത്രീയടക്കം രണ്ട് പേര് കോഴിക്കോട് പിടിയില്‍.
ഇരുപത് കിലോ കഞ്ചാവുമായി ആണ് ഇവരെ പൊലീസ് പിടികൂടിയത്. തൃശ്ശൂര്‍ സ്വദേശിയായ ലീന (43), പാലക്കാട് സ്വദേശിയായ സനല്‍ (34) എന്നിവരെ പോലീസിന്റെയും ഫ്ളയിങ് സ്ക്വാഡായ ഡാന്‍സാഫിന്റെയും സംഘം പിടികൂടിയത്.പിടിയിലായ ലീന തൃശൂരില്‍ ബ്യൂട്ടി പാര്‍ലര്‍ നടത്തിയിരുന്ന വ്യക്തിയാണ്. കുന്ദമംഗലം ടൗണില്‍ വെച്ച് ഇന്ന് രാവിലെയാണ് സംഘം പിടിയിലായത്. ഒന്നര മാസമായി ഇവര്‍ ചേവരമ്പലത്ത് വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു ഇരുവരും. കോഴിക്കോട് നിന്നും വയനാട്ടിലേക്ക് വില്‍പ്പനയ്ക്ക് കൊണ്ടു പോവുകയായിരുന്നു കഞ്ചാവ് എന്നാണ് വിവരം. ആര്‍ക്ക് കൈമാറാനാണ് ഇവര്‍ കഞ്ചവ് കടത്തിയത് എന്ന് പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.