Entertainment

നടിയും അവതാരകയുമായ എലീന പടിക്കല്‍ വിവാഹിതയായി

കോഴിക്കോട്:ബിഗ് ബോസ് താരവും അവതാരകയുമായ എലീന പടിക്കല്‍ വിവാഹിതയായി. വര്‍ഷങ്ങളായി പ്രണയത്തിലായിരുന്ന എലീനയും രോഹിത്തും തമ്മിലുള്ള വിവാഹം കോഴിക്കോട് വെച്ചാണ് നടത്തിയത്.വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളിലെ അഭിമുഖത്തിലൂടെ എലീന വ്യക്തമാക്കിയിരുന്നു. ഹിന്ദു ആചാരപ്രകാരമുള്ള താലിക്കെട്ടാണ് രാവിലെ നടന്നത്‌.വൈകുന്നേരത്തെ റിസപ്ഷന് ക്രിസ്ത്യന്‍ ബ്രൈഡിന്റെ ലുക്കിലായിരിക്കും എലീന എത്തുക. താലിക്കെട്ട് ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോസും ഇതിനകം പുറത്ത് വന്നിരിക്കുകയാണ്.

കോളേജില്‍ പഠിക്കുന്ന കാലത്ത് ഇഷ്ടത്തിലായതാണ് ഇരുവരും. വീട്ടുകാരുടെ സമ്മതം കിട്ടുന്നത് വരെ കാത്തിരിക്കുകയായിരുന്നു. ഒടുവില്‍ കഴിഞ്ഞ വര്‍ഷമാണ് ഇരുകുടുംബാംഗങ്ങളും വിവാവഹത്തിന് സമ്മതം മൂളുന്നത്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top