കൊച്ചി: സിനിമയിലും സീരിയലിലും വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഇഷ്ടം നേടിയ നടനാണ് ടോഷ് ക്രിസ്റ്റി. പ്രേക്ഷകപ്രീതി നേടിയ സ്വന്തം സുജാത എന്ന സീരിയലിൽ ആദം ജോൺ എന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് കുടുംബപ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയിരിക്കുകയാണ് ടോഷ്. ഇതിനിടയിലാണ് ടോഷിൻ്റെ ജീവിതത്തിലെ സന്തോഷം നിറഞ്ഞ ഒരു വാർത്ത ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
ടോഷ് നായകനായി അഭിനയിക്കുന്ന സ്വന്തം സുജാത എന്ന സീരിയലിലെ നായികയായ സുജാതയെ അവതരിപ്പിക്കുന്ന ചന്ദ്ര ലക്ഷ്മണെ ജീവിതത്തിലും ടോഷ് നായികയാക്കാൻ ഒരുങ്ങുന്നു എന്നതാണ് സന്തോഷമുള്ള വാർത്ത. അങ്ങനെ പ്രേക്ഷകരുടെ ഇഷ്ട ജോഡികൾ ജീവിതത്തിലും ഒന്നാകുന്നു.
നിരവധി കഥാപാത്രങ്ങളിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങൾ ആണ് ടോഷും ചന്ദ്രയും. കായംകുളം കൊച്ചുണ്ണിയിലെ മുളമൂട്ടിൽ അടിമ എന്ന കഥാപാത്രമായി ടോഷും സ്വന്തം എന്ന സീരിയലിലെ സാന്ദ്ര നെല്ലിക്കാടൻ എന്ന കഥാപാത്രമായി ചന്ദ്രയും പ്രേക്ഷകമനസ്സുകളിൽ അത്രത്തോളം ആഴത്തിൽ പതിഞ്ഞവരാണ്.