നയ്റോബി:അണ്ടർ 20 ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ മിക്സഡ് റിലേയിൽ ഇന്ത്യയ്ക്ക് വെങ്കലം. മൂന്ന് മിനിറ്റ് 2057 സെക്കൻഡിലാണ് ഇന്ത്യയുടെ ഫിനിഷ്.
ഇതേ ഇനത്തിൽ നൈജീരിയ ലോക റെക്കോർഡോടെ സ്വർണം നേടി. മൂന്ന് മിനിറ്റ് 19.70 സെക്കൻഡിലാണ് നൈജീരിയയുടെ നേട്ടം. പോളണ്ടിനാണ് വെള്ളി.
ഇന്ത്യയുടെ ഭാരത് ശ്രീധർ, പ്രിയാ മോഹൻ, സമ്മി, കപിൽ എന്നിവരാണ് വെങ്കലം നേടിയത്. അണ്ടർ 20 ലോക ചാമ്പ്യൻഷിപ്പിലെ അത്ലെറ്റിക്സിൽ ഇന്ത്യ നേടുന്ന അഞ്ചാം മെഡലാണ് ഇത്. 2018 ൽ ഹിമാ ദാസ് 400 മീറ്റർ ഇനത്തിൽ സ്വർണം നേടിയതിന് ശേഷം ട്രാക്ക് ഇവന്റിൽ ഇന്ത്യ നേടുന്ന രണ്ടാം മെഡലാണ് ഇന്നത്തേത്.