Latest News

അധികനേരം ഉറങ്ങിയതിന് മുത്തശ്ശിയുടെ ശകാരം,യുവതി ജീവനൊടുക്കി

മുംബൈ: അധികനേരം ഉറങ്ങിയതിന് മുത്തശ്ശി ശകാരിച്ചതില്‍ മനംനൊന്ത് യുവതി വിഷം കഴിച്ച്‌ ജീവനൊടുക്കി. മഹാരാഷ്ട്രയിലെ കോലാപുര്‍ ബഡ്ഗാവ് സ്വദേശി പൂജ സുരേഷാണ് ജീവനൊടുക്കിയത്.

കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. രാവിലെ ഏറെ വൈകി എഴുന്നേറ്റ പൂജയെ മുത്തശ്ശി വഴക്കുപറഞ്ഞു. ഇതില്‍ ദേഷ്യപ്പെട്ട പൂജ പിന്നാലെ വിഷം കഴിക്കുകയായിരുന്നു. അല്പസമയത്തിന് ശേഷം അവശനിലയിലായ യുവതിയെ പിന്നീട് ബന്ധുക്കളാണ് കോലാപൂരിലെ ആശുപത്രിയില്‍ എത്തിച്ചത്.ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ചയാണ് മരിച്ചത്.

യുവതിയുടെ മരണത്തില്‍ കേസെടുത്തതായും വിശദമായ അന്വേഷണം നടത്തിവരികയാണെന്നും പോലീസ് അറിയിച്ചു. അതേസമയം, നിസാരകാര്യത്തിന് യുവതി ആത്മഹത്യ ചെയ്തതിന്റെ ഞെട്ടലിലാണ് നാട്ടുകാരും ബന്ധുക്കളും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top