Breaking News

ശ്രീജേഷിന് രണ്ട്​ കോടിയും ജോലിയിൽ സ്ഥാനക്കയറ്റവും, പാരിതോഷികം പ്രഖ്യാപിച്ച് സർക്കാർ

തിരുവനന്തപുരം: ടോക്കിയോ ഒളിമ്പിക്​സ്​ ഹോക്കിയിൽ മെഡൽ നേടിയ പി.ആർ.ശ്രീജേഷിന്​ പാരിതോഷികം പ്രഖ്യാപിച്ച്​ സംസ്ഥാന സർക്കാർ. രണ്ട്​ കോടി രൂപയാണ്​ പാരിതോഷികമായി നൽകുക. കായിക മന്ത്രി വി.അബ്​ദുറഹിമാനാണ്​ ഇക്കാര്യം അറിയിച്ചത്​. ഒളിമ്പിക്​സിൽ പ​ങ്കെടുത്ത എട്ട്​ മലയാളികൾക്ക്​ അഞ്ച്​ ലക്ഷം രൂപ വീതവും ​സംസ്ഥാന സർക്കാർ നൽകും.

ശ്രീജേഷിന്​ വിദ്യാഭ്യാസ വകുപ്പിൽ ജോയിന്‍റ്​ ഡയറക്​ടറായി സ്ഥാനക്കയറ്റവും നൽകിയിട്ടുണ്ട്​. നേരത്തെ ശ്രീജേഷിന്​ പുരസ്​കാരം പ്രഖ്യാപിക്കാത്തത്​ വലിയ വിവാദങ്ങൾക്ക്​ കാരണമായിരുന്നു. വിഷയം പ്രതിപക്ഷം നിയമസഭയിൽ ഉന്നയിക്കുകയും ചെയ്​തിരുന്നു. ശ്രീജേഷിനുള്ള പുരസ്​കാരം മന്ത്രിസഭ യോഗത്തിന്​ ശേഷം തീരുമാനിക്കുമെന്നായിരുന്നു കായിക മന്ത്രി കഴിഞ്ഞ ദിവസം വ്യക്​തമാക്കിയത്​.

അതേസമയം, ​ പി.ആര്‍. ശ്രീജേഷിന് മലയാളി സംരംഭകനും വി.പി.എസ് ഹെൽത്ത് കെയർ ഗ്രൂപ്പ്​ സ്ഥാപകനുമായ ഡോ. ഷംഷീർ വയലിൽ ഒരുകോടി രൂപ പാരിതോഷികം നൽകിയിരുന്നു. മലപ്പുറം ജില്ലാ പഞ്ചായത്ത്​, സംസ്ഥാന ഹോക്കി ഫെഡറേഷനും ശ്രീജേഷിന്​ പുരസ്​കാരം നൽകുമെന്ന്​ അറിയിച്ചിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top