Breaking News

ഫാഷൻ ഗോൾഡ്​ നിക്ഷേപ തട്ടിപ്പ്​ കേസിലെ പ്രതി പൂക്കോയ തങ്ങൾ കോടതിയിൽ കീഴടങ്ങി

കാസർഗോഡ്​: ഫാഷൻ ഗോൾഡ്​ നിക്ഷേപ തട്ടിപ്പ്​ കേസിലെ പ്രതി പൂക്കോയ തങ്ങൾ കോടതിയിൽ കീഴടങ്ങി. ഹോസ്​ദുർഗ്​ ജുഡീഷ്യൽ ഫസ്റ്റ്​ ക്ലാസ്​ മജിസ്​ട്രേറ്റ്​ കോടതിയിൽ ബുധനാഴ്ച രാവിലെയാണ്​ പൂക്കോയ തങ്ങൾ കീഴടങ്ങിയത്​. ഒമ്പതുമാസം ഒളിവിൽ കഴിഞ്ഞ ശേഷമാണ്​ കീഴടങ്ങൽ.

എം.എൽ.എയായിരുന്ന മുസ്​ലിം ലീഗ്​ നേതാവ്​ എം.സി കമറുദ്ദീൻ പ്രതിയായ കേസാണിത്​. ഫാഷൻ ഗോൾഡ്​ ചെയർമാനായിരുന്ന എം.സി കമറുദ്ദീനെ കഴിഞ്ഞ നവംബറിൽ അറസ്റ്റ്​ ചെയ്​തിരുന്നു. ഇതിനെ തുടർന്നാണ്​ ഫാഷൻ ഗോൾഡ്​ എം.ഡിയായിരുന്ന പൂ​േക്കായ തങ്ങൾ ഒളിവിൽ പോയത്​. കേസിലെ മുഖ്യപ്രതിയായ പൂക്കോയ തങ്ങളെ അറസ്റ്റ്​ ചെയ്യാതെ എം.സി കമറുദ്ദീൻ എം.എൽ.എയെ അറസ്റ്റ്​ ചെയ്​തത്​ രാഷ്​​ട്രീയ പ്രേരിത നടപടിയാണെന്ന്​ ആക്ഷേപമുണ്ടായിരുന്നു.

ഫാഷൻ ഗോൾഡ്​ നടത്തിപ്പിനായി നിക്ഷേപം സ്വീകരിച്ച്​ വഞ്ചിച്ചുവെന്ന പരാതികളിൽ 120 ഒാളം കേസുകളുണ്ട്​. 130 കോടിയോളം രൂപ​യുടെ തട്ടിപ്പ്​ നടന്നിട്ടുണ്ടെന്നാണ്​ അന്വേഷണ ഉദ്യോഗസ്​ഥർ പറയുന്നത്​.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top