ന്യൂഡല്‍ഹി : കൊവാക്സിനും കോവിഷീല്‍ഡും വാക്സീനുകള്‍ കൂട്ടി കലര്‍ത്തുന്നത് ഫലപ്രദമെന്ന് ഐസിഎംആര്‍. ഇങ്ങനെയുള്ള മിശ്രിതത്തിന് ഫലപ്രാപ്തി കൂടുതലെന്നും ഐസിഎംആര്‍ വ്യക്തമാക്കുന്നു. ഈ മിശ്രിതം വൈറസിനെ മെച്ചപ്പെട്ട രീതയില്‍ പ്രതിരോധിക്കുമെന്നും ഐസിഎംആര്‍ അറിയിച്ചു.
അതേസമയം കുട്ടികള്‍ക്കുള്ള വാക്സീന് അടുത്ത വര്‍ഷം ആദ്യ പകുതിയില്‍ നല്‍കാനാകുമെന്നും സീറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അധര്‍ പുനെവാല പറഞ്ഞു. കോവോവാക്സീന്‍ ഒക്ടോബറോടെ രാജ്യത്ത് നല്കി തുടങ്ങാനാകുമെന്നും അധര്‍ പുനെവാല അറിയിച്ചു.
അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 39,070 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.