Kerala

മൂന്നുകോഴികളെ കൊല്ലുകയും ഒരു കോഴിയെ വിഴുങ്ങുകയും ചെയ്ത് മലമ്പാമ്പ്, ആറു വയസ്സുകാരി കണ്ട പാമ്പിനെ ഒടുവിൽ പിടികൂടി

കാഞ്ഞാണി: കോഴിക്കൂട്ടിലെത്തി മൂന്നുകോഴികളെ കൊല്ലുകയും ഒരു കോഴിയെ വിഴുങ്ങുകയും ചെയ്ത മലമ്പാമ്പിനെ പിടികൂടി. കാരമുക്ക് എസ്.എന്‍.ജി.എസ് സ്‌കൂള്‍ റോഡില്‍ പറത്താട്ടില്‍ ഇന്ദിര പ്രഭാകരന്റെ വിട്ടിലെ കോഴിക്കുട്ടില്‍ ഇന്നലെ രാവിലെയാണ് മലമ്പാമ്പിനെ കണ്ടെത്തിയത്. കോഴിയെ വിഴുങ്ങി അനങ്ങാന്‍ കഴിയാതെ കിടക്കുകയായിരുന്നു പാമ്പ്.

ഇവരുടെ മകന്റെ മകളായ ആറുവയസുകാരി പാര്‍വണേന്ദു രാവിലെ കോഴിക്കുട്ടില്‍ നിന്ന് കോഴികളെ തുറന്നുവിടാന്‍ നോക്കിയപ്പോഴാണ് മലമ്പാമ്പിനേ കണ്ടത്. കുട്ടി പേടിച്ചെങ്കിലും പാമ്പ് ഉപദ്രവമേല്‍ക്കാതെ രക്ഷപ്പെട്ടു.

മലമ്പാമ്പിനു എട്ട് അടിയോളം നീളമുണ്ട്. വിവരമറിയിച്ചതിനെ തുടര്‍ന്ന് തളിക്കുളത്തുള്ള അനിമെല്‍ സ്‌ക്വാഡ് പ്രവര്‍ത്തകരെത്തി കോഴിക്കുട്ടില്‍ നിന്ന് മലമ്ബാമ്ബിനെ പിടികൂടി വനം വകുപ്പിന് കൈമാറാന്‍ കൊണ്ടുപോയി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top