Breaking News

ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്തിയ ഉത്തരവിന് സ്റ്റേ

കൊച്ചി:ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്തിയ ഉത്തരവിന് സ്റ്റേ. ഒബിസി സംവരണ പട്ടിക വിപുലീകരിക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

തെരഞ്ഞെടുപ്പിന് മുൻപ് ക്രിസ്ത്യൻ നാടാർ വിഭാ​ഗത്തിന് 10 ശതമാനം സംവരണം സർക്കാർ ഏർപ്പെടുത്തിയിരുന്നു. നേരത്തെ ഹിന്ദു നാടാര്‍ വിഭാഗത്തിനാണ് ഈ സംവരണാനുകൂല്യം ഉണ്ടായിരുന്നത്. എല്ലാ നാടാര്‍ വിഭാഗങ്ങള്‍ക്കും സംവരണത്തിന്റെ ആനുകൂല്യം നല്‍കാനായിരുന്നു മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം.

ഇതിനെതിരെ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാന വിധി.

സർക്കാർ സംവരണം ഏർപ്പെടുത്തിയതിൽ ചില വിഭാ​ഗങ്ങൾ പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹർജി നൽകിയത്.

ഒബിസി പട്ടിക വിപുലീകരിക്കാനുള്ള അധികാരം രാഷ്ട്രപതിക്കാണെന്ന് ഹൈക്കോടതി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top