ന്യൂഡല്‍ഹി: രാജ്യത്തെ പരമോന്നത ബഹുമതിയായ ഖേല്‍ രത്ന പുരസ്കാരത്തിന്റെ പേര് മാറ്റി. മേജര്‍ ധ്യാന്‍ ചന്ദിന്റെ പേരിലായിരിക്കും ഖേല്‍ രത്ന പുരസ്കാരം ഇനി അറിയപ്പെടുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പേരിലായിരുന്നു ഇത് വരെ പുരസ്കാരം അറിയപ്പെട്ടിരുന്നത്. കായിക താരങ്ങളുടെ ഭാഗത്ത് നിന്ന് ഇത് സംബന്ധിച്ചുള്ള ആവശ്യം നേരത്തെയും ശക്തമായിരുന്നു. ഇത് പരിഗണിച്ചാണ് കായിക താരങ്ങള്‍ക്ക് നല്കുന്ന പുരസ്കാരത്തിന് ഒരു കായിക താരത്തിന്റെ തന്നെ പേര് നല്‍കിയത്.
രാജീവ് ഗാന്ധി ഖേല്‍ രത്ന ഇനി ധ്യാന്‍ ചന്ദിന്റെ പേരിൽ,പ്രധാനമന്ത്രി പ്രഖ്യാപനം നടത്തി
By
August 6, 2021 1:23 pm