കോഴിക്കോട്: വടകരയിലും അത്തോളിയിലുമായി രണ്ട് പേരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വടകരയില്‍ ഓട്ടോ ഡ്രൈവറായ വൈക്കിലശ്ശേരി സ്വദേശി ഹരീഷ് ബാബുവിനേയും അത്തോളിയില്‍ കോതങ്കല്‍ പിലാച്ചേരി മനോജിനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക പ്രതിസന്ധിയാണ് രണ്ടുപേരേയും മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. രണ്ട് സംഭവത്തിലും പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മനോജിന്റെ മൃതദേഹം മലബാര്‍ മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഹരീഷിനെ താമസിച്ചിരുന്ന വാടക ക്വാര്‍ട്ടേഴ്സിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാള്‍ തനിച്ചായിരുന്നു ഇവിടെ താമസിച്ചത്.
കോഴിക്കോട് രണ്ട് പേർ തൂങ്ങി മരിച്ചനിലയിൽ,സാമ്പത്തിക പ്രതിസന്ധിയാണ് കാരണമെന്ന് സൂചന
By
August 5, 2021 12:13 pm