Breaking News

സി.ബി.എസ്.ഇ. പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു

ന്യൂഡൽഹി: സി.ബി.എസ്.ഇ. പ്ലസ്ടു പരീക്ഷാഫലം പ്രഖ്യാപിച്ചു. cbseresults.nic.in, cbse.nic.inഎന്നീ വെബ്സൈറ്റുകളിൽ ഓൺലൈനായി ഫലമറിയാം.

99.37 ശതമാനമാണ് വിജയം. 12,96,318 കുട്ടികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി. പരീക്ഷ എഴുതിയ 99.67 ശതമാനം പെണ്‍കുട്ടികളും 99.13 ശതമാനം ആണ്‍കുട്ടികളും വിജയിച്ചു.

2020-ല്‍ 88.78 ആയിരുന്നു വിജയശതമാനം.

രാജ്യത്തെ കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ഇത്തവണത്തെ പ്ലസ്ടു പരീക്ഷ റദ്ദാക്കിയിരുന്നു. അതിനാൽ വിദ്യാർഥികളുടെ 10, 11 ക്ലാസുകളിലെ മാർക്കും പ്രീ-ബോർഡ് ഫലവും ചേർത്താണ് സി.ബി.എസ്.ഇ. പ്ലസ്ടു ഫലം പ്രസിദ്ധീകരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top