Breaking News

കെ.ടി.യു പരീക്ഷകൾ റദ്ദാക്കി; സാങ്കേതിക സർവകലാശാല നാളെ നടത്താനിരുന്ന പരീക്ഷകളും മാറ്റിവച്ചു

കൊച്ചി.കെ.ടി.യു പരീക്ഷകൾ റദ്ദാക്കി. ഒന്ന്, മൂന്ന് സെമസെറ്റർ പരീക്ഷകളാണ് റദ്ദാക്കിയത്.ബിടെക് പരീക്ഷയാണ് റദ്ദാക്കിയത്. കെടിയു നടത്തിയ മൂന്ന് പരീക്ഷകളും റദ്ദാക്കി. വിദ്യാർത്ഥികൾ നൽകിയ ഹർജിയിലാണ് നടപടി. കൊവിഡ് പശ്ചാത്തലത്തിൽ ഓൺലൈൻ പരീക്ഷ നടത്തണമെന്നായിരുന്നു ഹർജി. ജസ്റ്റിസ് അമിത് റാവലിന്റേതാണ് വിധി.

അതേസമയം, സാങ്കേതിക സർവകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. ഹൈക്കോടതിയുടെ നിർദ്ദേശം സ്റ്റാന്റിംഗ് കൗൺസിൽ അറിയിച്ചതിനെ തുടർന്നാണിത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top