കൊച്ചി.സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം. ചൊവാഴ്ച പവന് 160 രൂപ കുറഞ്ഞ് 35,680 രൂപയിലും ഗ്രാമിന് 20 രൂപ താഴ്ന്ന് 4460 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
കഴിഞ്ഞ ദിവസം 35,840 രൂപയായിരുന്നു പവന്റെ വില. കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്സ് വില 10 ഗ്രാമിന് നേരിയതോതില്‍ കുറഞ്ഞ് 47,450 രൂപയായി. കിലോഗ്രാമിന് 66,970 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.