Breaking News

കിറ്റ് മാത്രം പോരാ ജനങ്ങള്‍ക്ക് കാശും നല്‍കണമെന്ന് കുഞ്ഞാലിക്കുട്ടി,സഭയിൽ അടിയന്തര പ്രമേയം

തിരുവനന്തപുരം: കൊവിഡ് ലോക്ഡൗണ്‍ കാലത്ത് സംസ്ഥാനത്തെ ജനങ്ങള്‍ക്ക് കിറ്റ് മാത്രം പോരാ കാശും നല്‍കണമെന്ന് മുസ്‌ളീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. വരുമാനം നിലച്ച ഈ കാലത്ത് ഓരോ റേഷന്‍കാര്‍ഡുടമയ്‌ക്കും 5000 രൂപയെങ്കിലും കൈയിലെത്താനുള‌ള സംവിധാനം സര്‍ക്കാ‌ര്‍ ചെയ്യണമെന്ന് അടിയന്തര പ്രമേയം അവതരിപ്പിച്ചുകൊണ്ട് അദ്ദേഹം നിയമസഭയില്‍ ആവശ്യപ്പെട്ടു.

കൊവിഡ് പ്രതിരോധത്തില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. എല്ലാ മേഖലകളിലും ആത്മഹത്യകള്‍ നടക്കുന്നു. ഇടത്തേ കൈ കൊണ്ട് ഫൈന്‍ വാങ്ങി വലത്തേ കൈ കൊണ്ട് കിറ്റ് നല്‍കുന്ന സമീപനമാണ് സര്‍ക്കാരിനെന്നും കുഞ്ഞാലിക്കുട്ടി വിമര്‍ശിച്ചു. ലോകമാകെ കോവിഡ് പ്രതിരോധത്തിന് ഒരു സംവിധാനമുണ്ടായപ്പോള്‍ കേരളം അതില്‍ പരാജയപ്പെട്ടു.

എന്നാല്‍ സംസ്ഥാനത്തെ സാമ്ബത്തിക സ്ഥിതി പരിതാപകരമാണെന്നും പഞ്ചാബ് പോലെയുള‌ള സംസ്ഥാനങ്ങളില്‍ ശമ്ബളം തന്നെ സര്‍ക്കാ‌ര്‍ ജീവനക്കാര്‍ക്ക് മുടങ്ങി എന്നാല്‍ കേരളത്തില്‍ ഇക്കാലത്ത് 85 ലക്ഷം കുടുംബങ്ങള്‍ക്ക് ആശ്വാസമായി കിറ്റ് നല്‍കിയെന്നും ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ മറുപടി നല്‍കി. അടിയന്തര പ്രമേയത്തില്‍ ഇപ്പോഴും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top