Breaking News

കൊച്ചിയിൽ 22 കാരനെ വീട്ടിൽ കയറി വെട്ടിക്കൊന്നു

കൊച്ചി: യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊന്നു. അഞ്ചംഗംസംഘമാണ് കൊച്ചി മുളന്തുരുത്തിയിൽ 22 കാരനെ  വീട്ടില്‍ കയറിക്കറി വെട്ടിക്കൊന്നത്. പെരുമ്പിള്ളി സ്വദേശി ജോജി മത്തായി ആണ് കൊല്ലപ്പെട്ടത്. ആക്രമണം തടയാന്‍ ശ്രമിച്ച പിതാവിനും കുത്തേറ്റു.

_രണ്ടു ബൈക്കുകളിലായി വീട്ടിലെത്തിയ സംഘം ജോജിയുമായി വാക്കേറ്റത്തിലേർപ്പെടുകയും മുറ്റത്തുവച്ച് ആക്രമിക്കുകയുമായിരുന്നു. ജോജിയുടെ നെഞ്ചിലും കഴുത്തിലും കുത്തേറ്റു. തടയാൻ ശ്രമിക്കുന്നതിനിടെയാണു മത്തായിക്കു തുടയിൽ കുത്തേറ്റത്._

 

_ഗുരുതരമായി പരുക്കേറ്റ ഇരുവരെയും മുളന്തുരുത്തി പൊലീസെത്തി ഉടൻ കളമശേരി മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജോജിയെ രക്ഷിക്കാനായില്ല._

 

_സംഭവശേഷം ഒരു ബൈക്കും കത്തിയും ഉപേക്ഷിച്ചാണ് അക്രമികൾ രക്ഷപ്പെട്ടത്. ബൈക്ക് പൊലീസ് കസ്റ്റ‍ഡിയിലെടുത്തു._

 

_കൊലപാതക ശ്രമവും കഞ്ചാവു വിൽപനയും അടക്കമുള്ള കേസുകളിലെ പ്രതിയാണു ജോജി എന്ന് പോലീസ് പറഞ്ഞു._

 

_മുൻവൈരാഗ്യമാണ് ആക്രമണത്തിനു കാരണമെന്നാണു പൊലീസ് നിഗമനം. അക്രമികളുടെ പേരുകൾ ജോജി പൊലീസിനോടു പറഞ്ഞിട്ടുണ്ട്. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി._

 

_ബിന്ദുവാണു ജോജിയുടെ മാതാവ്. സഹോദരൻ: മർക്കോസ്._

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top