Breaking News

മുകേഷുമായുള്ള വിവാഹബന്ധം വേര്‍പെടുത്താൻ വക്കീല്‍ നോട്ടിസയച്ച് മേതില്‍ ദേവിക

കൊല്ലം.എംഎല്‍എയും നടനുമായ എം.മുകേഷുമായുള്ള വിവാഹബന്ധം വേര്‍പെടുത്താൻ വക്കീല്‍ നോട്ടിസയച്ച് നര്‍ത്തകി മേതില്‍ ദേവിക. എട്ടു വർഷത്തെ ദാമ്പത്യത്തിന് ഒടുവിലാണ് ഇരുവരും വേർപിരിയുന്നത്. വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതായി മേതില്‍ ദേവിക പറഞ്ഞു.  

രണ്ടു പേരുടെ ആശയങ്ങള്‍ തമ്മില്‍ യോജിച്ചുപോകുന്ന സാഹചര്യമല്ല എന്ന് തോന്നിയതിനാലാണ് മുകേഷുമായുള്ള വിവാഹബന്ധം പിരിയുന്നതെന്ന് ദേവിക പറഞ്ഞു. ഒന്നും വാങ്ങിയെടുക്കാനല്ല ഇത്. അങ്ങനെ ഒരു ഉദ്ദേശ്യവുമില്ല. ഇനി നാളെ വേര്‍പിരിഞ്ഞാലും നല്ല സുഹൃത്തായി തുടരും– അവര്‍ കൂട്ടിച്ചേര്‍ത്തു.  

എറണാകുളത്തെ അഭിഭാഷകന്‍ വഴിയാണു മേതില്‍ ദേവിക മുകേഷിനു നോട്ടിസ് അയച്ചത്.  2013 ഒക്ടോബര്‍ 24നായിരുന്നു മുകേഷും ദേവികയും തമ്മിലുള്ള വിവാഹം. കേരള ലളിത കലാ അക്കാദമിയില്‍ ഒരുമിച്ചു പ്രവര്‍ത്തിച്ച പരിചയമാണ് വിവാഹത്തിലേക്ക് നയിച്ചത്. 

 

നടി സരിതയാണ് മുകേഷിന്റെ ആദ്യ ഭാര്യ. സരിതയും മുകേഷും 1987ലാണ് വിവാഹിതരായത്. 25 വർഷത്തെ ദാമ്പത്യത്തിനു ശേഷം 2011ല്‍ ആണ് സരിതയും മുകേഷും വേർപിരിഞ്ഞത്

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top