Kozhikode

വിദ്യാര്‍ത്ഥിനികളെ ഫോണിലൂടെ അസഭ്യം പറഞ്ഞു, അധ്യാപകന്‍ അറസ്റ്റിൽ

കോഴിക്കോട് : വിദ്യാര്‍ത്ഥിനികളെ അസഭ്യം പറഞ്ഞ അധ്യാപകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കട്ടിപ്പാറ ഹോളി ഫാമിലി സ്‌കൂള്‍ അധ്യാപകന്‍ മനീഷിനെയാണ് കസ്റ്റഡിയിലെടുത്തത്. വിദ്യാര്‍ത്ഥിനികളുടെ പരാതിയെത്തുടര്‍ന്നാണ് നടപടി. അധ്യാപകനെതിരെ പോക്‌സോ വകുപ്പ് പ്രകാരം താമരശ്ശേരി പൊലീസ് കേസെടുത്തു.

സ്‌കൂളിലെ കായികാധ്യാപകനാണ് മനീഷ്. കോഴിക്കോട് കോടഞ്ചേരി സ്വദേശിയാണ് ഇദ്ദേഹം. കഴിഞ്ഞദിവസമാണ് അധ്യാപകന്‍ വിദ്യാര്‍ത്ഥിനികളോട് ഫോണില്‍ അസഭ്യം പറഞ്ഞത്. കേട്ടാലറയ്ക്കുന്ന ഭാഷയിലായിരുന്നു അധ്യാപകന്‍ സംസാരിച്ചതെന്ന് കുട്ടികള്‍ പറഞ്ഞു

പരിശീലനവുമായി ബന്ധപ്പെട്ട കാര്യം പറയുമ്ബോഴാണ്, തന്നെ അനുസരിച്ചില്ല തുടങ്ങിയ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി അധ്യാപകന്‍ അസഭ്യം പറയുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top