ന്യൂഡൽഹി: റിലയന്‍സ് ഗ്രൂപ്പ് ചെയര്മാന് അനില്‍ അംബാനിയുടെ ഫോണ്‍ പെഗാസസ് ഉപയോഗിച്ച ചോര്‍ത്തിയതായി റിപ്പോര്‍ട്ട്. റഫാല്‍ യുദ്ധവിമാന കരാറുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അദ്ദേഹത്തിന്റെ ഫോണില്‍ നിന്നും ചോര്‍ത്തിയതായാണ് സൂചന.
റിലയന്‍സ് കോര്പ്പറേഷന് കമ്മ്യൂണിക്കേഷന്‍ മേധാവിയുടെ പേരും ലിസ്റ്റിലുണ്ട്. അതേസമയം, സിബിഐ മുന്‍മേധാവി അലോക് വര്‍മയുടെ ഫോണും പെഗാസസ് ഉപയോഗിച്ചു ചോര്‍ത്തി.സിബിഐ മുൻ സ്പെഷൽ ഡയറക്ടർ രാകേഷ് അസ്താനയുടെ ഫോണും പെഗാസസ് പട്ടികയിലുണ്ട്.