കൊളംബോ ഏകദിനത്തിൽ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യയ്ക്ക് ജയം. ഏഴ് വിക്കറ്റിന് ആണ് ഇന്ത്യയുടെ ജയം.80 പന്ത് ശേഷിക്കെ ആദ്യ ഏകദിനം ഇന്ത്യ സ്വന്തമാക്കി.ശിഖർ ധവാൻ പുറത്താകാതെ 86 റൺസെടുത്തു.
പൃഥ്വി ഷാ 24 പന്തില്‍ 43 റണ്‍സും ഇഷാന് കിഷന് തന്റെ അരങ്ങേറ്റ മത്സരത്തില്‍ അര്‍ദ്ധ ശതകവും( 42 പന്തില്‍ 59 റണ്‍സ്) എന്നിവര്‍ക്കൊപ്പം പുറത്താകാതെ 86 റണ്‍സ് നേടി ശിഖര്‍ ധവാനും തിളങ്ങുകയായിരുന്നു.
മനീഷ് പാണ്ടേ(26)യും അരങ്ങേറ്റക്കാരന്‍ സൂര്യകുമാര്‍ യാദവും ആണ് റണ്‍സ് കണ്ടെത്തിയ മറ്റു താരങ്ങള്‍.20 പന്തില്‍ പുറത്താകാതെ 31 റണ്‍സാണ് സൂര്യകുമാര്‍ യാദവ് നേടിയത്.
സ്കോർ ശ്രീലങ്ക ഒൻപത് വിക്കറ്റിന് 262.ഇന്ത്യ മൂന്ന് വിക്കറ്റിന് 263