Breaking News

കിണർ വൃത്തിയാക്കുന്നതിനിടെ അപകടം,നാല് മരണം

കൊല്ലം:കിണർ വൃത്തിയാക്കുന്നതിനിടെ അപകടം.  കിണറിൽ കുടുങ്ങിയ നാല് പേർ മരിച്ചു. പെരുമ്പുഴ കോവിൽ മുക്കിലാണ് സംഭവം.മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ഒടുവിലാണ് നാലുപേരെയും പുറത്തെത്തിച്ചത്.ശിവപ്രാസാദ്, മനോജ്, സോമരാജന്‍, രാജന്‍ എന്നിവരാണ് മരിച്ചത്. അപകടം നടന്ന സ്ഥലത്ത് വീടു വെക്കുന്നതിന് മുന്നോടിയായി ഇവിടെയുള്ള കിണര്‍ വൃത്തിയാക്കാനിറങ്ങിതായിരുന്നു ഇവര്‍.

നൂറടിയോളം താഴ്ച്ചയുള്ള കിണറിലാണ് അപകടം ഉണ്ടായത്. കിണറിലെ ചെളി നീക്കം ചെയ്യാന്‍ ഇറങ്ങിയ രണ്ട് തൊഴിലാളികളാണ് ആദ്യം കിണറ്റില്‍ കുടങ്ങിയത്. ഇവരെ രക്ഷിക്കാന്‍ ഇറങ്ങിയ രണ്ടു പേരും അപകടത്തില്‍പ്പെടുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top