തൃശ്ശൂർ:കൊടകര കുഴൽപണകേസിൽ ചോദ്യം ചെയ്യലിനായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ തൃശൂർ പോലീസ് ക്ലബിൽ ഹാജരായി. സ്ഥലത്ത് വൻ പോലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട് ബിജെപി നേതാക്കളും പോലീസ് ക്ലബ്ബിനു മുൻപിൽ എത്തിയിട്ടുണ്ട്.
ചോദ്യം ചെയ്യൽ രാഷ്ട്രീയ നാടകമാണെന്ന് കെ സുരേന്ദ്രൻ പോലീസ് ക്ലബിനു മുന്നിൽ ചോദ്യംചെയ്യലിന് കയറും മുമ്പ് പ്രതികരിച്ചു രാഷ്ട്രീയ യജമാനൻമാർക്ക് വേണ്ടി പോലീസ് ജോലി ചെയ്യുകയാണ്.പാർട്ടിയെ അപമാനിക്കാൻ ആണിത്. വാദിയുടെ ഫോൺ നമ്പർ പരിശോധിച്ച് ചോദ്യംചെയ്യൽ നടക്കുകയാണ് ഇവിടെ എന്നും കെ സുരേന്ദ്രൻ പറഞ്ഞു.