Breaking News

മുഖ്യമന്ത്രി ഡൽഹിയിൽ,ഇന്ന് പ്രധാനമന്ത്രിയെ കാണും

ന്യൂഡൽഹി:ഭരണത്തുടർച്ച നേടിയ  ശേഷമുളള മുഖ്യമന്ത്രി പിണറായി വിജയന്റെ ആദ്യ ഔദ്യോഗിക ഡൽഹി സന്ദർശനത്തിന് ഇന്ന് തുടക്കം. വൈകിട്ട് 4 മണിക്ക്  പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. കെ റെയിൽ അടക്കമുള്ള വികസന വിഷയങ്ങളും വാക്‌സീൻ ഉൾപ്പെടെയുള്ള കൂടുതൽ സഹായങ്ങളും ചർച്ചയാകും. പുതിയ സഹകരണ വകുപ്പ് രൂപീകരണത്തിലെ സംസ്ഥാനത്തിന്റെ ആശങ്കയും മുഖ്യമന്ത്രി അറിയിക്കും. ഉച്ചയ്ക്ക് 12.30 ന് കേന്ദ്ര പെട്രോളിയം – മന്ത്രി ഹർദീപ് സിംഗ് പുരിയുമായും  ഉച്ചകഴിഞ്ഞ് മൂന്നിന് പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. പി.കെ. മിശ്രയുമായും പിണറായി വിജയൻ കൂടിക്കാഴ്ച നടത്തും. രാത്രി കേരള ഹൗസിലെത്തിയ മുഖ്യമന്ത്രിക്ക് ജീവനക്കാർ സ്വീകരണം നൽകി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top