Breaking News

ഒരു ന്യൂനമര്‍ദം കൂടി,മഴ കനക്കും,ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ സംസ്ഥാനത്തെ 9 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ബുധനാഴ്ചയും ഈ ജില്ലകളില്‍ ശക്തമായ മഴ ലഭിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്ര തീരത്തിനു സമീപം രൂപം കൊണ്ട ന്യൂനമര്‍ദമാണ് സംസ്ഥാനത്ത് മഴ സജീവമാക്കുന്നത്. ഇതിന് പിന്നാലെ അറബിക്കടലില്‍ തെക്കന്‍ ഗുജറാത്ത് തീരത്തിനു സമീപം പുതിയ ന്യൂനമര്‍ദം തിങ്കളാഴ്ച രൂപപ്പെട്ടു. എന്നാല്‍ കേരളത്തില്‍ ഈ ന്യൂനമര്‍ദം വലിയ സ്വാധീനമുണ്ടാക്കില്ലെന്നാണു വിലയിരുത്തല്‍.

അറബിക്കടല്‍ പ്രക്ഷുബ്ധമാകാനിടയുള്ളതിനാല്‍ ഈ മാസം 16 വരെ മീന്‍ പിടിക്കാന്‍ പോകരുതെന്നു മുന്നറിയിപ്പുണ്ട്. കേരള തീരത്ത് മൂന്നര മീറ്റര്‍ വരെ ഉയരത്തിലുള്ള തിരമാലകള്‍ക്കും കടലേറ്റത്തിനും സാധ്യതയുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top