മലപ്പുറം:കോവിഡ് ടെസ്റ്റില്‍ പങ്കെടുക്കുന്നവര്‍ക്ക് 10,000 രൂപയുടെ മൊബൈല്‍ ഫോണ്‍ സമ്മാനം. വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ്ങ് വണ്ടൂര്‍ യൂണിറ്റാണ് ആളുകളെ കോവിഡ് ടെസ്റ്റിനു എത്തിക്കുന്നതിനായി വേറിട്ട ഓഫര്‍ നല്‍കിയത്.
ടിപിആർ നിരക്ക് കുറയ്ക്കുന്നതിന് ഒപ്പം കോവിഡ് വ്യാപനം തടയാൻ വേണ്ടിയാണ് വ്യാപാരികളുടെ ഓഫർ. പഞ്ചായത്ത് നടത്തുന്ന സൗജന്യ കോവിഡ് പരിശോധന ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ആണ് സമ്മാനം.രജിസ്റ്റർ ചെയ്തവരുടെ പേരുകൾ ഉൾപ്പെടുത്തി നറുക്കെടുപ്പ് നടത്തി അതിൽ നിന്നും ബംപർ നറുക്കെടുപ്പ് നടത്തി ആണ് വിജയിയെ തിരഞ്ഞെടുക്കുക.