Breaking News

വിംബിൾഡൺ പുരുഷ സിംഗിൾസ് കിരീടം നൊവാക് ജോക്കോവിച്ചിന്;ജൂനിയർ വിംബിൾഡൺ കിരീടം ഇന്ത്യൻ വംശജനായ അമേരിക്കൻ താരം സമീർ ബാനർജിക്ക്

ലണ്ടൻ: വിംബിൾഡൺ 2021 പുരുഷ സിംഗിൾസ് കിരീടം സെർബിയയുടെ

നൊവാക് ജോക്കോവിച്ചിന്. താരത്തിന്റെ ആറാം വിംബിൾഡൺ കിരീടവും 20-ാം ഗ്രാൻഡ്സ്ലാം നേട്ടവുമാണിത്.”ഫൈനലിൽ ഇറ്റലിയുടെ മത്തിയോ ബെരെറ്റിനിയെ തോൽപ്പിച്ചാണ് ജോക്കോവിച്ച് വിംബിൾഡൺ കിരീടത്തിൽ ആറാം തവണയും മുത്തമിട്ടത്. സ്കോർ: 6-7 (4), 6-4, 6-4, 6-4.

മൂന്നു മണിക്കൂറും 23 മിനിറ്റും നീണ്ടു നിന്ന പോരാട്ടത്തിൽ ആദ്യ സെറ്റ് നഷ്ടമായ ശേഷമാണ് ജോക്കോവിച്ച് തിരിച്ചുവന്നത്.”

ഈ കിരീട വിജയത്തോടെ റോജർ ഫെഡററുടെയും റാഫേൽ നദാലിന്റെയും 20 ഗ്രാൻഡ്സ്ലാം കിരീടങ്ങളെന്ന നേട്ടത്തിനൊപ്പമെത്താനും ജോക്കോയ്ക്കായി.

അതേ സമയം “2021-ലെ ജൂനിയർ വിംബിൾഡൺ കിരീടം ഇന്ത്യൻ വംശജനായ അമേരിക്കൻ താരം സമീർ ബാനർജിക്ക്.

ഞായറാഴ്ച നടന്ന ഫൈനലിൽ അമേരിക്കൻ താരം തന്നെയായ വിക്ടർ ലിലോവിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് സമീറിന്റെ കിരീട നേട്ടം. സ്കോർ: 7-5, 6-3.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top