Breaking News

സ്വാമി പ്രകാശാനന്ദ അന്തരിച്ചു

വർക്കല:സ്വാമി പ്രകാശാനന്ദ അന്തരിച്ചു. 99 വയസ്സായിരുന്നു.ശിവഗിരി മുൻ മഠാധിപതി ആയിരുന്നു.ദീര്‍ഘനാള്‍ ശിവഗിരി ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റായിരുന്നു.  വർക്കല ശ്രീനാരായണ മിഷൻ ആശുപത്രിയിലായിരുന്നു അന്ത്യം. വൈകിട്ട് അഞ്ചിന് സമാധിയിരുത്തും.

ഇരുപത്തിരണ്ടാം വയസ്സിൽ ശിവഗിരിയിലെത്തിയ പ്രകാശാനന്ദ, 1977ൽ ജനറൽ സെക്രട്ടറിയായും 2006 മുതൽ പത്തുവർഷം ട്രസ്റ്റ് അധ്യക്ഷ ചുമതലയും വഹിച്ചു. 1922 ഡിസംബറിലാണ് ജനനം. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top