ബ്രസീല്‍ കോപ്പ അമേരിക്ക ഫുട്ബോളിൻ്റെ ഫൈനലില്‍ കടന്നു. പെറുവിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു. 34ാം മിനിറ്റില്‍ ലൂക്കാസ് പക്വേറ്റയാണ് ബ്രസീലിന്റെ വിജയഗോള്‍ നേടിയത്. നെയ്മറാണ് ഗോളിന് വഴിയൊരുക്കിയത്. കോപ്പയിലെ പക്വേറ്റയുടെ രണ്ടാം ഗോളാണ്. ഞായറാഴ്ച പുലർച്ചെ വിഖ്യാതമായ മാറക്കാന സ്റ്റേഡിയത്തിൽ നടക്കുന്ന കലാശപ്പോരിൽ അർജന്റീന–കൊളംബിയ രണ്ടാം സെമി ഫൈനൽ വിജയികളാണ് ബ്രസീലിന്റെ എതിരാളികൾ. നാളെ രാവിലെ 6.30നാണ് അർജന്റീന – കൊളംബിയ സെമി പോരാട്ടം.
ബ്രസീല്‍ കോപ്പ അമേരിക്ക ഫൈനലില്‍
By
July 6, 2021 7:59 am