കോപ്പ അമേരിക്ക ഫുട്ബോളിൽ ചിലിയെ എതിരില്ലാത്ത ഒരു ഗോളിന് തകര്‍ത്ത് ബ്രസീല്‍ സെമിയില്‍. 46ാം മിനിറ്റില്‍ ലൂകാസ് പക്വേറ്റയിലൂടെ നേടിയ ഗോളിലൂടെയാണ് ബ്രസീല്‍ സെമി ഫൈനല്‍ ഉറപ്പിച്ചത്.
ആദ്യ പകുതിയില്‍ ബ്രസീലിന്റെ മുന്നേറ്റങ്ങള്‍ അഞ്ച് താരങ്ങള്‍ നിറഞ്ഞ ചിലിയന്‍ പ്രതിരോധ മതിലില്‍ തട്ടിയകന്നു. രണ്ടാം പകുതി ആരംഭിച്ചതിന് പിന്നാലെ ഫിര്‍മിനോയ്ക്ക് പകരം പക്വേറ്റ മൈതാനത്തേക്ക് എത്തി. ടിറ്റേയുടെ പെര്‍ഫക്ട് ചെയ്ഞ്ചിലൂടെ ബ്രസീലിന്റെ അക്കൗണ്ട് തുറന്നു.