വെളിയന്നൂർ:ബന്ധുവിനൊപ്പം വീട്ടിലേക്ക് വരുന്നതിനിടെ ബൈക്കില്‍ നിന്ന് വീണ് യുവതിക്ക് ദ
ദാരുണാന്ത്യം. വെളിയന്നൂര്‍ ചൈത്രശ്രീയില് സുനില്‍ കുമാറിന്റെ ഭാര്യ സൗമ്യ (36) ആണ് മരിച്ചത്.
വെള്ളിയാഴ്ച വൈകുന്നേരം 4.30 ഓടെ വെള്ളനാട് നാലുമുക്കിന് സമീപമാണ് അപകടം നടന്നത്. പാങ്ങോട് പട്ടാള ക്യാമ്പിലെ കാന്റീനിലെ ജീവനക്കാരിയായ സൗമ്യ ബന്ധുവിനൊപ്പം വീട്ടിലേക്ക് ബൈക്കില്‍ വരുന്നതിനിടെ പിന്‍സീറ്റില്‍ നിന്ന് റോഡിലേക്ക് തലയടിച്ച് വീഴുകയായിരുന്നു.
ഉടന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു.